09:13pm 11 November 2026
NEWS
കുസാറ്റ് റഡാർ ഗവേഷകർക്ക് ഐ.എം.എസ്. ദേശീയ അവാർഡ്
07/11/2025  05:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് റഡാർ ഗവേഷകർക്ക് ഐ.എം.എസ്. ദേശീയ അവാർഡ്
HIGHLIGHTS

1. Angel Anita Christy

2. Dr. Manoj M G

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) റഡാർ ഗവേഷണ കേന്ദ്ര വിദ്യാർത്ഥിനി എയ്ഞ്ചൽ അനീറ്റ ക്രിസ്റ്റി, കഴിഞ്ഞ വർഷത്തെ മികച്ച പ്രബന്ധത്തിനുള്ള ഇന്ത്യൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയുടെ ജെ. ദാസ് ഗുപ്ത അവാർഡ് കരസ്ഥമാക്കി. അന്തരീക്ഷത്തിൻറെ ഏറ്റവും അടിത്തട്ടിലെ പാളിയായ ഭൂസ്പർശമണ്ഡലത്തിന്റെ (atmospheric boundary layer) സ്വഭാവസവിശേഷതകൾ, കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജിന്റെ മാർഗനിർദേശത്തിൽ റഡാർ വിദൂര സംവേദനം മുഖേന മനസ്സിലാക്കുന്നതിനുള്ള നവീനമാർഗം ആവിഷ്കരിച്ചതിനാണ് അവാർഡ്. അന്തരീക്ഷത്തിലെ സംവഹനപ്രക്രിയ, കൂമ്പാരമേഘങ്ങളുടെ രൂപീകരണം, ഇടിമിന്നൽ, വായുമലിനീകരണം, മൂടൽമഞ്ഞ് മുതലായവയുടെ പഠനത്തിന് അനുപേക്ഷണീയമായ നവീനമായ ഒരു സങ്കേതമാണ് ഈ പ്രബന്ധത്തിലൂടെ ഇവർ അവതരിപ്പിച്ചത്. കുസാറ്റിലെ 205 മെഗാഹെർട്സ് ആവൃത്തിയുള്ള നവീന റഡാർ ഉപയോഗിച്ച് നടത്തിയ ഈ ഗവേഷണം ഉഷ്ണമേഖലാ അന്തരീക്ഷ നിരീക്ഷണത്തിനും കാലാവസ്ഥാഗവേഷണത്തിലും ഒരുമുന്നേറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ മാസം പുണെയിൽവെച്ച്‌ നടക്കുന്ന 'ഇൻട്രോമെറ്റ്' അന്തർദേശീയ കോൺഫറൻസിൽവെച്ചാണ് അവാർഡ്ദാനം.

കൊല്ലം ടാഗോർ ജംഗ്ഷൻ ഓസ്റ്റിൻ വില്ലയിൽ ക്രിസ്റ്റഫറിന്റെയും വിമലയുടെയും മകളാണ് ഏഞ്ചൽ. ബെനീറ്റ, ഓസ്റ്റിൻ എന്നിവർസഹോദരങ്ങളാണ്.

കൂടുതൽ വിവരങ്ങൾക്ക്, ബന്ധപെടുക: ഡോ. മനോജ് എം.ജി, ശാസ്ത്രജ്ഞൻ, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്‌മോസ്‌ഫെറിക് റഡാർ റിസർച്ച്, കുസാറ്റ് , ഫോൺ: 9497644055

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img